test del 5 copy of del 3

ഇഞ്ചോടിഞ്ചുപോരാട്ടം; ഒടുവിൽ വിജയക്കൊടി പാറിച്ച് ഇവർ


അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന, ഇഞ്ചോടിഞ്ചുപോരാട്ടം നടന്ന മണ്ഡലങ്ങൾ ഇവയാണ്.ചവറയിൽ വിജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്ന കീഴ്‌വഴക്കം തെറ്റിയില്ല. സിറ്റിങ് എംഎൽഎ ഡോ. സുജിത് വിജയൻപിള്ളയെ വൻ വ്യത്യാസത്തിൽ തോൽപിച്ച് ഷിബു ബേബിജോൺ വീണ്ടും ചവറയുടെ എംഎൽഎ ആയതു കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും (2016, 2021) എതിരായ ഘടകങ്ങൾ വിദഗ്ധമായി കോർത്തിണക്കിയതിലൂടെ. തീരദേശത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗം ഭൂരിപക്ഷം കുത്തനെ ഉയർത്തുകയും ചെയ്തു. 2016 മുതൽ നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ആർഎസ്പിയ്ക്കും സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഷിബുവിനും ഈ തിരഞ്ഞെടുപ്പു നിർണായകമായിരുന്നു. പാലാ കേരള കോൺഗ്രസി(എം) ന്റെ ഹൃദയഭൂമിയായ പാലായിൽ ഇക്കുറിയും പരാജയത്തിന്റെ കണ്ണുനീർ. 5 പതിറ്റാണ്ടിലേറെ പാലായെ നയിച്ച കെ.എം.മാണിയുടെ മരണ ശേഷം 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ എംഎൽഎ ആയ മാണി സി.കാപ്പൻ ഇക്കുറിയും യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് 50,799 വോട്ടുകളോടെ സ്ഥാനം നിലനിർത്തി. കേരള കോൺഗ്രസ് എം സ്ഥാനാർഥി ജോസ് കെ.മാണിക്ക് 47,808  വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ഷോൺ ജോർജ് 35,304 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തി. 2021 ലെ തിരഞ്ഞെടുപ്പിൽ 15,378 ആയിരുന്നു മാണി സി.കാപ്പന്റെ ഭൂരിപക്ഷം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ ഇക്കുറി അത് 2991 ആയി കുറഞ്ഞു.


Source link

Back to top button