test del 3
പിണറായി പ്രതിപക്ഷ നേതാവാകുമോ? ഇല്ലെങ്കിൽ പകരക്കാരൻ ആര്; ചർച്ചകളിൽ ഈ പേരുകൾ

തിരുവനന്തപുരം∙ എൽഡിഎഫിനെ സഭയിൽ പിണറായി നയിക്കുമോ ? പകരക്കാരൻ ആര്. പാർട്ടിയിൽ ചർച്ച പ്രതിപക്ഷ നേതാവിലേക്ക്. നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോള്‍ വമ്പന്‍ പരാജയം നേരിട്ട എല്‍ഡിഎഫിനെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമസഭയില്‍ ആരു നയിക്കും എന്നതു സംബന്ധിച്ച ചര്‍ച്ചയാണു സജീവമാകുന്നത്. സിപിഎമ്മിനു നേരിടേണ്ടിവന്ന തോല്‍വിയുടെ പ്രധാന ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനിലേക്കു നീളുമ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തപ്പെടുന്നത്. അതേസമയം, ആദ്യ വര്‍ഷങ്ങളില്‍ പിണറായി തന്നെ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
Source link


