LATEST

പാലക്കാട്ട് താരമായി രമേഷ് പിഷാരടി


പാലക്കാട്: സിനിമ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ പാലക്കാട് പ്ലേസ് ചെയ്ത കോൺഗ്രസിന്റെ തീരുമാനത്തിന് കൈകൊടുത്ത് വോട്ടർമാർ. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭാസുരേന്ദ്രനെതിരെ 13147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിഷാരടി ജയിച്ചുകയറിയത്. നടനായ പിഷാരടിയെ നിങ്ങൾ ജയിപ്പിക്കേണ്ട, രാഷ്ട്രീയക്കാരനായ പിഷാരടിയെ ജയിപ്പിച്ചാൽ മതിയെന്നാണ് നോമിനേഷൻ കൊടുത്ത ഉടനെ പറഞ്ഞത്. രാഷ്ട്രീയം തനിക്ക് വഴങ്ങുമെന്ന് പ്രചാരണത്തിലുടനീളം പിഷാരടി തെളിയിക്കുകയും ചെയ്തു. മിതത്വവും സംയമനവും മുറുകെപ്പിടിച്ചു മാത്രമായിരുന്നു പ്രതികരണങ്ങൾ. വിവാദങ്ങളുടെ വഴിക്കില്ലെന്ന് ഉറപ്പിച്ചാണ് പാലക്കാടൻ ജനതയുടെ മനം കവർന്നത്.


Source link

Back to top button