LATEST

ബി.അംബുജൻ നിര്യാതനായി


കൊല്ലം: കേരളകൗമുദി മൺറോത്തുരുത്ത് ലേഖകൻ കിഴക്കേകല്ലട ചൈത്രത്തിൽ ബി.അംബുജൻ (54) നിര്യാതനായി. ഇന്നലെ രാവിലെ 10 ഓടെ വീട്ടുവളപ്പിലെ മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ കാൽവഴുതി വീണായിരുന്നു അപകടം. പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. അപകട സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരമായിട്ടും അംബുജനെ കാണാത്തതിനെ തുടർന്ന് അയൽവാസി എത്തിയപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കിഴക്കേ കല്ലടയിലെ വീട്ടുവളപ്പിൽ.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ബിനിത (അദ്ധ്യാപിക, പുനലൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്). മകൻ: അശ്വിൻ (എം.ബി.ബി.എസ് വിദ്യാർത്ഥി).


Source link

Back to top button