test del 4 copy of del 3
ട്രോഫിയില്ലാതെ ക്യാപ്റ്റൻ; ചർച്ചയാവുന്നത് പിണറായിയുടെ ഭാവി

തിരുവനന്തപുരം∙ പ്രതിസന്ധിക്കാലത്തു നാടിനെ ചേർത്തു പിടിച്ച മുഖ്യമന്ത്രിയെന്ന പ്രതിഛായയിലാണു 2021ൽ പിണറായി വിജയൻ തിരഞ്ഞെടുപ്പിനെ നേരിട്ടു തുടർഭരണം നേടിയത്. രണ്ടാം ഭരണത്തിൽ പ്രതിഛായ നിലനിർത്താൻ വ്യാപകവും സംഘടിതവുമായ ശ്രമമുണ്ടായെങ്കിലും ‘പ്രതിസന്ധിക്കാലത്തെ നേതാവ്’ പാർട്ടിയെയും മുന്നണിയെയും സമാനതകളില്ലാത്ത പ്രതിസന്ധിയിലെത്തിച്ച സ്ഥിതിയാണുണ്ടായത്. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന വിശേഷണം മാറുമോ എന്ന കാര്യമാണ് ഇനിയറിയേണ്ടത്.ജയിച്ചാൽ ടീമിന്റെ ട്രോഫി ഏറ്റുവാങ്ങേണ്ട ‘ക്യാപ്റ്റൻ’ തന്നെയാണു തോൽവിയുടെ ആദ്യ പഴിയും കേൾക്കേണ്ടതെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഇപ്പോൾ തന്നെ ഉയർന്നുവന്നിട്ടുണ്ട്. 81 വയസ്സു പിന്നിട്ട പിണറായി വിജയനെ വീണ്ടും ആശ്രയിച്ചപ്പോൾ, മറ്റൊരു നേതാവിനെ മുന്നിൽ നിർത്താനുള്ള ചർച്ച പോലും പാർട്ടിയിലുണ്ടായില്ല. ഇതുവരെ മടിച്ചും പേടിച്ചും മാറിനിന്നവർ ധൈര്യത്തോടെ അഭിപ്രായപ്രകടനത്തിനു മുതിരാം. മുഖ്യമന്ത്രിയെന്ന നിലയ്ക്കു ലഭിച്ച ഇളവുകളോടെയാണു പിണറായി വിജയൻ സിപിഎമ്മിന്റെ ഉപരി കമ്മിറ്റികളിൽ തുടരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇളവിന്റെ ഭാവി നിശ്ചയമില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറാകുമോ എന്നതിലും അനിശ്ചിതത്വമുണ്ട്.പിണറായി∙ മൂന്നാമതും ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ 9ന് സ്വന്തം മണ്ഡലത്തിൽ, വീട്ടിൽനിന്ന് 700 മീറ്റർ അകലെയുള്ള പിണറായി കൺവൻഷൻ സെന്ററിൽ പത്രസമ്മേളനം വിളിച്ചിരുന്നു. മാധ്യമപ്രവർത്തകരുടെ വലിയൊരു സംഘം രാവിലെത്തന്നെ കൺവൻഷൻ സെന്ററിലെത്തിയിരുന്നു. എന്നാൽ, വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ തിരിച്ചടി മനസ്സിലാക്കിയ മുഖ്യമന്ത്രി ഇന്നലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയതേയില്ല.
Source link


