test del 5 copy of del 3

തരംഗമായി തിരിച്ചുവരവ്; ആയുധമാക്കിയത് ഇടതിന്റെ പഴുതുകൾ; കരുത്തുകൂട്ടി ‘ഗ്യാരന്റി’


തിരുവനന്തപുരം∙ പത്തു വര്‍ഷത്തിനിപ്പുറം സംസ്ഥാന ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 2001ല്‍ നേടിയ 99 സീറ്റിന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വന്‍തരംഗത്തിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിനെ തറപറ്റിച്ച് യുഡിഎഫ് ഇക്കുറി വിജയതീരമണിഞ്ഞത്. 2021ല്‍ നേടാന്‍ കഴിഞ്ഞ 41 സീറ്റില്‍ നിന്നാണ് 5 വര്‍ഷത്തിനിപ്പുറം 90 സീറ്റില്‍ അധികം നേടി ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫിനു കഴിഞ്ഞത്. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കിയ ശുഭസൂചന കൃത്യമായി തിരിച്ചറിഞ്ഞ് ‘ടീം യുഡിഎഫ്’ എന്ന നിലയില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇടതു സര്‍ക്കാരിന്റെ പത്തു വര്‍ഷം നീണ്ട ഭരണത്തിലെ വീഴ്ചകള്‍ അക്കമിട്ടു നിരത്താനും ഇടതുപാര്‍ട്ടികള്‍ക്കുള്ളില്‍ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ഉടലെടുത്ത ‘പാളയത്തിലെ പട’ ഫലപ്രദമായി ഉപയോഗപ്പെടുത്താനും യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞതും നേട്ടമായി.∙ ആയുധമാക്കിയത് ഭരണത്തകർച്ച; ഗ്യാരന്റികളും തുണച്ചു ശബരിമല സ്വര്‍ണക്കവര്‍ച്ച, ആരോഗ്യ രംഗത്തെ തകര്‍ച്ച, വയനാട് പുനരധിവാസം, പൊലീസ് അതിക്രമങ്ങള്‍, സിപിഎം നേതൃത്വത്തിന്റെ പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം തടഞ്ഞത്, ആശാ സമരം, തൊഴിലില്ലായ്മ, വിലക്കയറ്റം, മനുഷ്യ-വന്യമൃഗ സംഘര്‍ഷം, പിഎം ശ്രീ വിഷയം തുടങ്ങിയവയാണ് പ്രധാന പ്രചാരണ വിഷയങ്ങളായി യുഡിഎഫ് മുന്നോട്ടു വച്ചിരുന്നത്. അതിനൊപ്പം തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി പ്രഖ്യാപിച്ച ഗ്യാരന്റികളും വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്നാണ് ജനവിധി സാക്ഷ്യപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കു കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം ആയിരം രൂപയുടെ ധനസഹായം, യുവാക്കള്‍ക്കു സംരംഭങ്ങള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 3000 രൂപ ക്ഷേമപെന്‍ഷന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് മുന്നോട്ടുവച്ച ഇന്ദിരാ ഗ്യാരന്റികള്‍. വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ ഉള്‍പ്പെടെ ഇത്തരം പ്രഖ്യാപനങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയെന്നാണ് വോട്ടു കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Source link

Back to top button