NATIIONAL
ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ ഒറ്റപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ല; രൂക്ഷവിമർശനം

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാത്രമല്ല ഉത്തരവാദിയെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയ്ക്ക് ടീമിൽനിന്നു പിന്തുണ ലഭിക്കുന്നില്ലെന്ന് മനോജ് തിവാരി പ്രതികരിച്ചു. ഐപിഎൽ 2026 സീസണില്‍ ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ നാലെണ്ണം മാത്രമാണു വിജയിച്ചത്. നാലു പോയിന്റുമായി പട്ടികയിലെ നാലാം സ്ഥാനത്താണ് മുംബൈ ഉള്ളത്. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ച ഘട്ടത്തിലാണ് താരങ്ങൾക്കെതിരെ മനോജ് തിവാരിയുടെ വിമർശനം.‘‘ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ട്. പാണ്ഡ്യ നന്നായി കളിക്കുന്നില്ല. എന്നാൽ അതിനുമപ്പുറം മറ്റു താരങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണം. സൂര്യകുമാർ യാദവ് ഇതുവരെ സ്ഥിരതയുള്ള പ്രകടനം നടത്തിയിട്ടില്ല. തിലക് വര്‍മയ്ക്കും മികച്ച പ്രകടനങ്ങൾ തുടരാൻ സാധിച്ചിട്ടില്ല. ഇങ്ങനെയൊരു ടീമിനെവച്ച് എങ്ങനെ മുന്നോട്ടു പോകും. ഇത് വളരെ നിരാശപ്പെടുത്തുന്നതാണ്.’’– തിവാരി വ്യക്തമാക്കി.സൂപ്പർ താരങ്ങള്‍ അണിനിരന്നിട്ടും ക്ലബ്ബ് നിരാശപ്പെടുത്തുന്നതിൽ മാനേജ്മെന്റും അസ്വസ്ഥരാണ്. ഓപ്പണർ രോഹിത് ശർമ പരുക്കേറ്റ് ടീമിനു പുറത്താണ്. പേസർ ജസ്പ്രീത് ബുമ്രയ്ക്കു തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുന്നില്ല.
Source link


