NEWS

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു


മൂന്നാർ ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 2 സ്കൂൾ വിദ്യാർഥിനികളെ, സ്കൂളിലേക്കു പോകുന്നതിനിടെ ലോഡ്ജിൽ പ്രവേശിപ്പിച്ചു രണ്ടു ദിവസം പീഡിപ്പിച്ചെന്നു പരാതി. കേസിൽ മൂന്നാർ പൊലീസ് അന്വേഷണമാരംഭിച്ചു.മറ്റൊരിടത്തു ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണു കുട്ടികൾ. മൂന്നാറിലെ വീട്ടിൽനിന്നു തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കു പുറപ്പെടുന്നതിനു ബസ് കയറാനായി ടൗണിലേക്കു പോകുന്നതിനിടയിലാണ്, മാട്ടുപ്പെട്ടി റോഡിലെ ലോഡ്ജിൽ താമസിച്ചിരുന്ന 2 യുവാക്കൾ ഇരുവരെയും വിളിച്ചു മുറിയിൽ കയറ്റിയത്. ഇവർ തമ്മിൽ ഇൻസ്റ്റഗ്രാം വഴി നേരത്തേ പരിചയമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണു കുട്ടികൾ സ്കൂളിലെത്തിയത്. അധ്യാപകർ നടത്തിയ അനേഷണത്തിലാണു പീഡന വിവരം പുറത്തറിഞ്ഞത്. അന്വേഷണം ഊർജിതമാക്കിയതായി എസ്എച്ച് ഒ.ജെ.ബിനോദ് കുമാർ പറഞ്ഞു.


Source link

Back to top button