NEWS
നാവിക ദിനാഘോഷത്തിന്റെ ലൈവും വ്യാജം; 700 കോടി തട്ടിയ വിപിവിവി കമ്പനി രാഷ്ട്രപതിയുടെ ചിത്രവും ദുരുപയോഗം ചെയ്തു

കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു 700 കോടി രൂപ തട്ടിയെടുത്ത വിപിവിവി കമ്പനി, നാവികസേന 2025 ഡിസംബർ 3നു തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച നാവിക ദിനാഘോഷത്തെയും തങ്ങളുടെ ‘വിശ്വാസ്യത’ വർധിപ്പിക്കാൻ ദുരുപയോഗിച്ചു.രാഷ്ട്രപതി ദ്രൗപദി മുർമു, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി എന്നിവരുള്ള ചടങ്ങിന്റെ വിഡിയോ വിപിവിവി കമ്പനിയുടെ ലോഗോ സഹിതമാണ് പണം നിക്ഷേപിച്ചവരുടെ ഇടയിൽ പ്രചരിപ്പിച്ചത്.
Source link


