test del 5 copy of del 3
‘വയസ്സായ’ തായ്വാനിൽ തൊഴിലാളി ക്ഷാമം രൂക്ഷം; എന്നിട്ടും ഇന്ത്യക്കാരെ വേണ്ടെന്ന് ‘ശാഠ്യം’, ഒപ്പുവച്ചത് 40,000 പേർ

യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം ഉയരുകയും ചെയ്തതോടെ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ട് തായ്വാൻ. പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയിൽ നിന്ന് വലിയതോതിൽ ആളുകളെ തൊഴിലിനായി എത്തിക്കാനുള്ള ശ്രമത്തിലാണ് തായ്വാൻ സർക്കാർ. എന്നാൽ, ഈ നീക്കത്തെ ‘ഒപ്പുവച്ച്’ എതിർക്കുകയാണ് തായ്വാൻ ജനത.ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യയും തായ്വാനും തമ്മിൽ 2024ൽ ഒപ്പുവച്ച കരാറുണ്ട്. നിലവിൽ തായ്വാനിൽ ഏതാണ്ട് 8 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കണക്കുപ്രകാരമുള്ളത്. ഇതിലേറെയും ഇന്തൊനീഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ് പൗരന്മാരാണ്.
Source link

