test del 5 copy of del 3
‘ലൈംഗികാരോപണം ഉന്നയിച്ചവരിൽ ഒരാൾ ഞാൻ’: വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി∙ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷനെതിരെയുള്ള കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ബ്രിജ് ഭൂഷന് ശക്തമായ സ്വാധീനമുള്ള ഉത്തർപ്രദേശിലെ ഗോണ്ടയിൽ ടൂർണമെന്റുകളും ട്രയൽസുകളും നടത്താനുള്ള റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനമാണ് വിനേഷിനെ ഇപ്പോൾ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളജിലാണ് ട്രയൽസ് നടക്കുന്നത്. ഇത് മത്സരത്തിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിനേഷ് ആശങ്ക പ്രകടിപ്പിച്ചു.
Source link


