LATEST NEWS
അവനെ തനിച്ചാക്കി അവൾ പോയി; അമ്മ കടുവ ഉപേക്ഷിച്ച കുഞ്ഞുങ്ങളിൽ പെൺ കടുവ കുഞ്ഞ് ചത്തു

ഗൂഡല്ലൂർ ∙ ഊട്ടിക്കടുത്ത് ചോലാടയിൽ അമ്മ കടുവയെ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് കടുവ കുഞ്ഞുങ്ങളിൽ പെൺ കടുവ കുഞ്ഞ് ചത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം കടുവ കുഞ്ഞിന്റെ ജഡം കത്തിച്ചു. ആൺ കടുവ കുഞ്ഞിനെ സംരക്ഷണത്തിനായി വണ്ടലൂർ കാഴ്ച ബംഗ്ലാവിലേക്ക് മാറ്റി. ചോലാടയിലെ കൃഷിയിടത്തിലാണ് രണ്ട് കടുവ കുട്ടികളെ നാട്ടുകാർ കണ്ടത്. തുടർന്ന് വനപാലകർക്ക് വിവരം നൽകിയതിനെ തുടർന്ന് കടുവ കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റി. അമ്മ കടുവയെ കണ്ടെത്തുന്നതിനായി ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് തിരച്ചിൽ നടത്തിയിരുന്നു.
Source link


