LATEST

53 സിപിഎം പ്രവർത്തകർ സിപിഐയിൽ, പാർട്ടിമാറ്റം പുറത്താക്കപ്പെട്ട ‌ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ


കൊച്ചി:എറണാകുളത്ത് സിപിഎം പ്രവർത്തകരായിരുന്ന 53പേർ സിപിഐയിൽ ചേർന്നു. സിപിഎം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഷാജുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. നേരത്തേ തന്നെ ഷാജുവും പാർട്ടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. അതിനുശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയും ഷാജുമാത്രം വിജയിക്കുകയും ചെയ്തിരുന്നു. പാർട്ടിക്ക് തിരിച്ചടി ഉണ്ടാവാനുള്ള കാരണം ഷാജുവാണെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. ഇതിനെത്തുടർന്നാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടി ഷാജുവിനെ പുറത്താക്കിയത്. ഷാജുവിന് ഒപ്പമുള്ളവരാണ് ഇപ്പോൾ സിപിഐയിൽ ചേർന്നവർ. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരുന്നവരാണ് ഇവരിൽ പലരും.


Source link

Back to top button