NATIIONAL

ട്വന്റി20 ലോകകപ്പ് ടീമിനെ ഹർമൻപ്രീത് നയിക്കും, അമൻജ്യോത് കൗറും ഹർലീൻ ഡിയോളും പുറത്ത്


മുംബൈ∙ 2026 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്മൃതി മന്ഥനയാണ് വൈസ് ക്യാപ്റ്റൻ. റിച്ച ഘോഷും യാസ്തിക ഭാട്യയുമാണു വിക്കറ്റ് കീപ്പർമാർ. 15 അംഗ ടീമിൽ മലയാളി താരങ്ങൾക്ക് ആർക്കും ഇടം ലഭിച്ചില്ല.ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീചരണി, യാസ്തിക ഭാട്യ, നന്ദിനി ശർമ, അരുന്ധതി റെ‍‍ഡ്ഡി, രേണുക സിങ്, ക്രാന്തി ഗൗഡ്, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്.


Source link

Back to top button