LATEST

കഴുകുന്നതിനിടെ പുറകിലേക്ക് ഉരുണ്ടുവന്നു; ലോറിക്കടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം


പത്തനംതിട്ട: പെരുമ്പെട്ടിയിൽ വാഹനം കഴുകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലേക്ക് നീങ്ങിയ വണ്ടിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ടിപ്പർ ലോറി ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) ആണ് മരിച്ചത്. പെരുമ്പെട്ടി അരുവിക്കലിൽ വച്ചായിരുന്നു അപകടം. വാഹനം കഴുകുന്നതിനിടെ ലോറി പെട്ടെന്ന് പുറകിലേക്ക് ഉരുളുകയായിരുന്നു. നീങ്ങിയ വാഹനത്തെ നിയന്ത്രിക്കാനായി കുഞ്ഞുമോൻ ഓടി വാഹനത്തിൽ ചാടിക്കയറിയെങ്കിലും ശ്രമം വിജയിച്ചില്ല. നിയന്ത്രണംവിട്ട ടിപ്പർ സമീപത്തെ റോഡിലേക്ക് മറിയുകയും കുഞ്ഞുമോൻ വാഹനത്തിനടിയിൽപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പെരുമ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


Source link

Back to top button