NATIIONAL

‘ഒരു 15 വയസ്സുകാരനെ ഞാൻ ഇത്രയും ഭയന്നിട്ടുണ്ടാകില്ല’: കൈൽ ജാമീസന്റെ ‘അതിരുവിട്ട’ ആഘോഷം വെറുതെയല്ല!


ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിനു പിന്നാലെ നടത്തിയ ആഘോഷ പ്രകടനത്തിനു കാരണം വെളിപ്പെടുത്തി ഡൽഹിയുടെ ന്യൂസീലൻഡ് പേസർ കൈല്‍ ജാമീസൻ. മത്സരത്തിൽ രണ്ടു പന്തുകൾ മാത്രം നേരിട്ട സൂര്യവംശി നാലു റൺസെടുത്താണു മടങ്ങിയത്. ഒരു ബൗണ്ടറി നേടിയ താരം കൈൽ ജാമീസന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ബോൾഡായി. ജാമീസന്റെ യോർക്കറിൽ വൈഭവിന് പിഴയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ വൈഭവിനു മുന്നിലേക്ക് ഓടിയെത്തിയ ജാമീസൻ വലിയ ആഘോഷ പ്രകടനവും നടത്തി. ഇതിന്റെ പേരിൽ താരത്തിനെതിരെ ഐപിഎൽ ഗവേണിങ് കൗൺസില്‍ ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ചുമത്തിയിരുന്നു.2026 സീസണിൽ പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ്, രാജസ്ഥാനു വേണ്ടി ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പടെ 404 റൺസാണു നേടിയത്. കഴിഞ്ഞ ഐപിഎലിൽ അരങ്ങേറിയ വൈഭവ്, ആദ്യ സീസണിൽ തന്നെ രാജസ്ഥാനു വേണ്ടി സെഞ്ചറി സ്വന്തമാക്കിയിരുന്നു. സഞ്ജു സാംസൺ ടീം വിട്ടതോടെ, വൈഭവ് സൂര്യവംശി– യശസ്വി ജയ്സ്വാൾ സഖ്യം രാജസ്ഥാന്റെ വിശ്വസ്ത ഓപ്പണിങ് കൂട്ടുകെട്ടായി മാറുകയായിരുന്നു.


Source link

Back to top button