LATEST
പെൻഷനുമായി ബന്ധപ്പെട്ട തര്‍ക്കം: നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് സ്ത്രീ

കോഴിക്കോട്: പെൻഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് സ്ത്രീ. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ ധന്യക്കാണ് കടിയേറ്റത്. വിധവാ പെൻഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസിൽ എത്തിയത്. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതയായ സ്ത്രീ ജീവനക്കാരിയെ ആക്രമിക്കുകയായിരുവെന്നാണ് പരാതി. അക്രമാസക്തയായ സ്ത്രീയെ തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവർ മർദ്ദിച്ചതായും പരാതിയുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.
Source link


