LATEST

‘വേണമെങ്കിൽ രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകാം, തോറ്റതുപോലെത്തെ വിജയമേ പിണറായിക്കുണ്ടാവൂ’


കണ്ണൂർ: രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്നും ഹൈക്കമാൻഡിന് വേണമെങ്കിൽ അങ്ങനെ തീരുമാനിക്കാമെന്നും പി വി അൻവർ. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോറ്റതിന് തുല്യമായ വിജയമേ മുഖ്യമന്ത്രി പിണറായി വിജയന് ധർമ്മടത്ത് ഉണ്ടാവൂ എന്നും അൻവർ പറഞ്ഞു. ‘പിണറായിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെപ്പോകും. തോറ്റാൽപ്പോലും ഞെട്ടേണ്ട. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ബെറ്റ് വയ്ക്കാനാണ് മുഹമ്മദ് റിയാസിനെ കോഴിക്കോട് പ്രസ്ക്ലബിലേക്ക് ക്ഷണിച്ചത്. അവിടെവച്ച് മൊട്ടയടിക്കുന്നത് സംബന്ധിച്ച് എഗ്രിമെന്റിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. ഞാൻ തോറ്റാൽ ഞാൻ മൊട്ടയടിക്കാം. റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണം. ഇങ്ങനെ കരാറിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. കമ്മൽ റിയാസിന് ഒഴിവാക്കിക്കൊടുത്തതാണ്. കോഴിക്കോടിന്റെ ചാർജ് റിയാസിനായിരുന്നു. പക്ഷേ, റിയാസിന് ബേപ്പൂരിന്റെ ബൗണ്ടറി കടക്കാനായില്ല. കോഴിക്കോട്ടെ മറ്റുസ്ഥാനാർത്ഥികൾ നിരായുധരായി’- അൻവർ പറഞ്ഞു.


Source link

Back to top button