test del 3
കൂട്ടത്തകർച്ചയിൽ നിന്ന് ഒല കുതിച്ചത് 60% നേട്ടത്തിലേക്ക്, ഏപ്രിൽ വിൽപനയിൽ 20% വർധന, ഓഹരികൾ തിരിച്ചുവരവിന്റെ പാതയിലോ?

ഇലക്ട്രിക് വാഹന നിർമാതാവായ ഒല ഇലക്ട്രിക് ഓഹരികൾ തിരിച്ചു വരവിന്റെ പാതയിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേട്ടമുണ്ടാക്കിയത് 60 ശതമാനത്തോളം. ഏപ്രിലിലെ വിൽപന കണക്കുകൾ പുറത്തു വന്നതോടെ തിങ്കളാഴ്ച ഒല ഓഹരികൾക്ക് നേട്ടം തുടരാൻ കഴിയുമെന്നാണ് വിദഗ്ധർ കരുതുന്നത്. സ്വന്തമായി ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ വികസിപ്പിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ മാറി. പതുക്കെ ഓഹരി ഉയരാൻ തുടങ്ങി. ഏപ്രിൽ 17ന് സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയായ 42 രൂപയിലെത്തി. ക്രൂഡ് ഓയിൽ വില ഉയർന്നതും പെട്രോൾ വിതരണത്തിൽ തടസം നേരിട്ടേക്കുമെന്നുമുള്ള ആശങ്കകൾ ശക്തമായതോടെ ആളുകൾ കൂടുതലായി ഇവിയിലേക്ക് തിരിഞ്ഞതും ഓഹരിക്ക് ഗുണമായി. നിലവിൽ ഓഹരികൾ 36.56 രൂപയെന്ന നിലയിലാണ്. ഇഷ്യൂവിലയേക്കാൾ 52 ശതമാനം കുറവ്. നീണ്ട അവധിക്ക് ശേഷം വിപണി തിങ്കളാഴ്ച തുറക്കുമ്പോൾ ഏപ്രിലിലെ വിൽപന കണക്കുകൾ നിർണായകമാകും. ഏപ്രിൽ മാസത്തിലെ മികച്ച വിൽപന കണക്കുകൾ പുറത്തു വന്നതും ഓഹരിക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. ഏപ്രിലിനേക്കാൾ 20 ശതമാനം വർധനയോടെ 12,166 യൂണിറ്റുകളാണ് ഒല വിറ്റത്. രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മുൻ മാസത്തേക്കാൾ 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴാണിത്. ഏപ്രിലിൽ മികച്ച വിൽപന സ്വന്തമാക്കിയ ഒരേയൊരു ബ്രാൻഡ് ഒലയാണെന്ന് കമ്പനി പറയുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഭാരത് 4680 ബാറ്ററികൾ അവതരണം, സർവീസ് സെന്ററുകളുടെ പ്രവർത്തനം വിപുലീകരിച്ചത്, ഉപഭോക്താക്കളുടെ വിശ്വാസം തിരിച്ചു പിടിച്ചത് തുടങ്ങിയ കാരണങ്ങളാണ് വിൽപന വർധിക്കാൻ കാരണമെന്നും കമ്പനി വിലയിരുത്തൽ. ക്രൂഡ് ഓയിൽ പ്രതിസന്ധിക്കിടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിക്കാനാണ് സാധ്യതയെന്നും ഒല പറയുന്നു.
Source link


