CINEMA
ആർ എസ് എസിന്റെ ചരിത്രം പറയുന്ന സിനിമയ്ക്കും സെൻസർ ബോർഡിന്റെ അനുമതിയില്ല, നായകൻ സഞ്ജയ് ദത്ത്

ന്യൂഡൽഹി: ആർ എസ് എസിന്റെ ചരിത്രം പറയുന്ന സിനിമയുടെ ട്രെയിലറിന് അനുമതി കൊടുക്കാതെ സെൻസർ ബോർഡ്. സഞ്ജയ് ദത്ത് നായകനായി എത്തുന്ന ആഖ്‌രി സവാൽ എന്ന ചിത്രത്തിന്റെ ട്രെയിലറിനാണ് അനുമതി നൽകാത്തത്. മേയ് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതിനാൽ റിലീസ് തടസപ്പെടുമോ എന്ന ആശങ്കയിലാണ് അണിയറപ്രവത്തകർക്ക്. സെൻസർ സർട്ടിഫിക്കേഷനായി ദിവസങ്ങൾക്കുമുമ്പാണ് ട്രെയിലർ സമർപ്പിച്ചത്. സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിന് വ്യക്തമായ കാരണവും അധികൃതർ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സാധാരണഗതിയിൽ ട്രെയിലർ സമർപ്പിച്ചാൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. വിവാദങ്ങൾ ഒഴിവാക്കാനായി രണ്ടുതവണ മാറ്റങ്ങൾ വരുത്തിയാണ് ട്രെയിലർ സമർപ്പിച്ചത്.
Source link


