test del 4 copy of del 3

ഇന്ധനവില ഇരട്ടിയായി, ട്രംപിന്റെ പാക്കേജും കിട്ടിയില്ല; പ്രവർത്തനം നിർത്തി സ്പിരിറ്റ് എയർലൈൻസ്


വാഷിങ്ടൻ ∙ അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് ശനിയാഴ്ചയോടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില ഇരട്ടിയായതാണ് കമ്പനിയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാൻ യുഎസ് സർക്കാർ സാമ്പത്തിക സഹായ പദ്ധതി മുന്നോട്ടുവച്ചെങ്കിലും കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്നു.  മേയ് 1 മുതൽ 15 വരെയുള്ള കാലയളവിൽ സ്പിരിറ്റ് എയർലൈൻസിന് ഏകദേശം 4,119 സർവീസുകളാണ് ഉണ്ടായിരുന്നത്. എല്ലാ വിമാനങ്ങളും റദ്ദാക്കിയതായും യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്നും കമ്പനി അറിയിച്ചു. ഇന്ധനവില ഗാലന് 2.24 ഡോളർ ആയിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കമ്പനിയുടെ പുനരുദ്ധാരണ പദ്ധതികൾ. എന്നാൽ യുദ്ധം തുടങ്ങിയതോടെ ഇന്ധനവില 4.51 ഡോളറായി ഉയർന്നത് കമ്പനിയുടെ സാമ്പത്തിക അടിത്തറ തകർത്തു. 


Source link

Back to top button