ഗോതമ്പ് ഉണ്ടോ? മിനിട്ടുകൾക്കുള്ളിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാകാം

നാലുമണി പലഹാരമായി എന്ത് ഉണ്ടാകുമെന്ന് ആലോചിക്കുന്നവരാണ് പലരും. ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ ഇല്ലെങ്കിൽ ആ ചായയ്ക്ക് തന്നെ ഒരു സ്വാദ് ഉണ്ടാകില്ല. പലരും ബേക്കറിയിൽ നിന്നും മറ്റും ജങ്ക് ഫുഡുകൾ വാങ്ങുന്നു. എന്നാൽ അവ അത്ര ആരോഗ്യപ്രദമല്ല. അതിനാൽ ചായയ്ക്ക് വീട്ടിൽ തന്നെ പലഹാരം ഉണ്ടാക്കുന്നതാണ് നല്ലത്. ഗോതമ്പ് ഉപയോഗിച്ച് ഒരു കൊഴുക്കട്ട ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ചക്കപ്പഴം – 1 കപ്പ്
ഗോതമ്പുപൊടി – 1/2 കപ്പ് + 2 ടേബിൾസ്പൂൺ
ശർക്കര – 1/4 – 1/3 കപ്പ്
വെള്ളം
നാളികേരം – 3/4 കപ്പ്
ഏലക്കപ്പൊടി – 1/4 ടീസ്പൂൺ
നെയ്യ് – 1/2 ടീസപൂൺ
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം പഴുത്ത ചക്ക ഗ്രൈൻഡറിൽ അരച്ചെടുക്കുക. അതിൽ ഉപ്പും ഗോതമ്പുമാവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക.
ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് പാനിയാക്കാം. അത് തിളയ്ക്കുമ്പോൾ ഏലക്കാപ്പൊടിയും ഉപ്പും തേങ്ങാപ്പീരയും ചേർത്ത് യോജിപ്പിച്ച് വെള്ളംതോർത്തിയെടുക്കുക. ഇനി കൈയിൽ എണ്ണതടവി ചെറിയ ഗോതമ്പുബോൾസ് എടുത്തു കൈകൊണ്ടു പരത്തി തേങ്ങാപ്പീര ഉള്ളിൽവയ്ക്കുക. ഉരുട്ടി ആവിയിൽ ഒമ്പത് – പത്ത് മിനിട്ട് വേവിച്ചെടുക്കുകാം. നല്ല കിടിലൻ ഗോതമ്പ് കൊഴുക്കട്ട റെഡി.
Source link


