test del 4 copy of del 3
‘എന്ത് ബോറാണ്, അവന്റെ മുഖം ഞാൻ മറക്കില്ല’; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട രഞ്ജിനി ഹരിദാസിന്റെ വിഡിയോയാണ് ചർച്ചയാകുന്നത്. ടൊവിനോ തോമസും േബസിൽ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചിൽ തടിച്ചു കൂടിയത്. രഞ്ജിനിയായിരുന്നു പരിപാടിയുടെ അവതാരക. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു.ഷോ നടക്കുന്നതിന്റെ ഇടയിൽ കുട്ടികളെ കാണാനില്ലെന്ന അറിയിപ്പ് രഞ്ജിനി മൈക്കിലൂടെ നൽകി. എന്നാൽ കാണികളിൽ ചിലർ ഈ അറിയിപ്പ് വെറും പരിഹാസമാക്കി. തുടരെ ഇത്തരം പരിഹാസ കമന്റുകൾ വന്നതോടെ രഞ്ജിനി പ്രതികരിച്ചു. രഞ്ജിനിയുടെ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇങ്ങനെ വേണം അവതാരകരെന്നും രഞ്ജിനി അല്ലാതെ മറ്റേതെങ്കിലും അവതാരകർ ആയിരുന്നെങ്കിൽ ഈ പ്രശ്നം കൈവിട്ടുപോകുമായിരുന്നുവെന്നും പരിപാടിയിൽ പങ്കെടുത്തവർ തന്നെ കമന്റുകളായി കുറിച്ചു.
Source link


