test del 5 copy of del 3

135 വർഷം പഴക്കമുള്ള സൈറൺ നിർത്തൽ: നോട്ടിസ് അയച്ച് സുപ്രീം കോടതി


ന്യൂഡൽഹി∙ കണ്ണൂർ കോർപറേഷൻ ഓഫിസിൽ വർഷങ്ങളായി തുടർന്നിരുന്ന സൈറൺ മുഴക്കൽ നിർത്തിയതിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിൽ എതിർകക്ഷിക്ക് സുപ്രീം കോടതി നോട്ടിസയച്ചു. 135 വർഷമായി നിലനിൽക്കുന്ന രീതിയാണിതെന്നും സ്വാതന്ത്ര്യദിനം പോലെ വിശേഷപ്പെട്ട ദിവസങ്ങളിലും തളാപ്പിലെ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിലും സൈറൺ മുഴക്കൽ പ്രധാന ഘടകമായി മാറിയെന്നു കോർപറേഷനു വേണ്ടി ഹാജരായ ഹാരിസ് ബീരാൻ വാദിച്ചു. സൈറൺ മുഴക്കുന്നതിന്റെ ആവശ്യകത കോടതി തുടക്കത്തിൽ ചോദ്യം ചെയ്തെങ്കിലും അതിന്റെ പ്രാധാന്യം ഹാരിസ് ബീരാൻ ആവർത്തിച്ചതോടെയാണ് കോടതി നോട്ടിസയച്ചത്.


Source link

Back to top button