test del 5 copy of del 3

ചായ സൽക്കാരം വഴി ലഭിച്ചത് 1,41,42,008 രൂപ; സ്നേഹത്തണലൊരുക്കുന്നവർക്ക് 1.41 കോടി പുണ്യവുമായി ജനം


എടച്ചേരി ∙ അശരണർക്ക് ആശ്രയമേകുന്ന തണൽ അഭയ കേന്ദ്രത്തിനും അവിടുത്തെ അന്തേവാസികൾക്കും തുണയേകാനായി നാടിന്റെ നാനാദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയത് ആയിരങ്ങൾ. തണലിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായാണ് ചായത്തണൽ എന്ന എന്ന പേരിൽ വടകര, തലശ്ശേരി താലൂക്കുകൾ കേന്ദ്രീകരിച്ച് ചായസൽക്കാരം വഴി ധനസമാഹാരണം നടത്തിയത്.വൃക്ക രോഗങ്ങൾ, കാൻസർ, മറ്റു ശാരീരിക പ്രശ്‌നങ്ങളാൽ കിടപ്പിലായവർ, മാനസിക ബുദ്ധിമുട്ടു നേരിടുന്നവർ എന്നിങ്ങനെ ചികിത്സയും പരിചരണവും ലഭിക്കാതെ പോകുന്നവരെയാണ് എടച്ചേരി തണൽ ഏറ്റെടുക്കുന്നത്. ഔദ്യോഗിക ചടങ്ങുകൾക്കു പകരം അന്തേവാസികളുമായി സംവദിച്ചും അവരുടെ സുഖദുഃഖങ്ങളിൽ പങ്കു ചേർന്നും ചായസൽക്കാരത്തിന് എത്തിയവർ തണലിന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടാണു മടങ്ങിയത്.


Source link

Back to top button