NATIIONAL
അഗാർക്കറും ഗംഭീറും ഉറപ്പിച്ചു; ഏകദിനത്തിൽ ഋഷഭ് പന്തിനു പകരം ഇനി സഞ്ജു സാംസൺ? നിർണായക റിപ്പോർട്ട്

മുംബൈ ∙ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തിരിച്ചുവിളിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎലിന് ശേഷം വരുന്ന പരമ്പരകളിൽ രണ്ടാം വിക്കറ്റ് കീപ്പറായി, ഋഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു പരിഗണനയിലുള്ളത്. ട്വന്റി20 ലോകകപ്പിലെയും ഐപിഎലിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന് അവസരം നല്‍കാന്‍ ഒരുങ്ങുന്നത്. യാഥാർഥ്യമായാൽ രണ്ടര വര്‍ഷത്തിന് ശേഷം ഏകദിന ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവാകുമിത്. പന്ത് നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും 2024 ഓഗസ്റ്റിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍. 2023 ഡിസംബറിന് ശേഷം ഇതുവരെ സഞ്ജുവും ഏകദിനത്തില്‍ കളിച്ചിട്ടില്ല. 2018ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പന്ത്, 31 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 33.50 ശരാശരിയില്‍ 871 റണ്‍സാണ് ആകെ നേടിയത്. 106.21 ആണ് സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചറിയും നേടിയ പന്തിന്‍റെ ഉയര്‍ന്ന സ്കോര്‍ 2022ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 125 റണ്‍സാണ്.
Source link

