SPORTS

ഹസ്തദാനം ഇല്ല, പാക്കിസ്ഥാൻ ക്യാപ്റ്റനെ ഒഴിവാക്കി ഹർമൻപ്രീത് കൗർ, മുഖത്തേക്കു നോക്കിയില്ല- വിഡിയോ


ലണ്ടൻ∙ വനിതാ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിനിടെ പാക്കിസ്ഥാൻ ക്യാപ്റ്റനുമായി ഹസ്തദാനം നടത്താതെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഞായറാഴ്ച ബർമിങ്ങാമിലെ പോരാട്ടത്തിനു മുൻപ് ടോസിനായി എത്തിയപ്പോഴാണ് പാക്കിസ്ഥാൻ ക്യാപ്റ്റനെ ഹർമൻപ്രീത് ഒഴിവാക്കിയത്. ഹസ്തദാനത്തിന് പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന കൈ നീട്ടിയതുമില്ല. പഹൽഗാം ഭീകരാക്രമണത്തിനും അതിനു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി നടത്തിയ ‘ഓപറേഷൻ സിന്ദൂറിനും’ ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാക്കിസ്ഥാൻ ടീമംഗങ്ങൾക്കു ഹസ്തദാനം നൽകാറില്ല.രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാൻ താത്പര്യമില്ലെന്നും ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഹർമൻപ്രീത്  കൗർ വ്യക്തമാക്കി. ‘നമ്മള്‍ ക്രിക്കറ്റിന് വേണ്ടി മാത്രമാണ് ഇവിടെ വന്നിരിക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. ക്രിക്കറ്റിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നുപോലുമില്ല. ആദ്യ ദിവസം മുതല്‍ ക്രിക്കറ്റാണ് ഞങ്ങളുടെ സ്വപ്നം. മറ്റേതൊരു മത്സരത്തെയും പോലെയേ നാളത്തെ മത്സരത്തെയും ഞങ്ങൾ കാണുന്നുള്ളൂ’–  ഹര്‍മന്‍പ്രീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Source link

Back to top button