NEWS

‘ബിസ്ക്കറ്റിനും ബിരിയാണിക്കും വേണ്ടി കൈനീട്ടാത്ത ഒരുവനാണ് പറയുന്നത്’; ലോറൻസിനെതിരെ രൂക്ഷ വിമർശനവുമായി ചേരൻ


ടിവികെ സർക്കാരിനെ പിന്തുണച്ച് സംസാരിക്കുന്നതിനിടെ ജനങ്ങളെ തെരുവ് നായകളോട് ഉപമിച്ചെന്ന പേരിൽ നടനും സംവിധായകനുമായ രാഘവ ലോറൻസ് വിവാദച്ചുഴിയിൽ. താൻ ഉദ്ദേശിച്ച കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി ലോറൻസ് രംഗത്തെത്തിയെങ്കിലും, വോട്ടർമാരെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകൻ ചേരൻ ഉൾപ്പെടെയുള്ളവർ ലോറൻസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.  തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് പുതിയ വിവാദം പുകയുന്നത്. സിനിമയ്ക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ലോറൻസ്, നടനും ടി.വി.കെ നേതാവുമായ മുഖ്യമന്ത്രി വിജയ്‌യുടെ അടുത്ത സുഹൃത്താണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിച്ച് ജയിച്ച തൃച്ചി ഈസ്റ്റ് മണ്ഡലം പിന്നീട് രാജിവെച്ചതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.അടുത്തിടെ ഒരു ചടങ്ങിൽ ടിവികെ സർക്കാരിന് ഭരിക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് ലോറൻസ് വിവാദ പരാമർശം നടത്തിയത്. ലോറൻസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:‘‘ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്തെന്നാൽ, നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ, ആ ചുറ്റുപാടും അവിടുത്തെ നായകളെയും, അവയുടെ ശീലങ്ങളെയും അവയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തെയും കുറിച്ച് മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കും എന്നാണ്. എന്റെ അമ്മയ്ക്ക് തുല്യമായി ഞാൻ ബഹുമാനിക്കുന്ന ജനങ്ങളെ ‘നായകൾ’ എന്ന് വിളിക്കാൻ തക്ക ക്രൂരമായ മനസ്സിനുടമയല്ല ഞാൻ. ഒരു പുതിയ സാഹചര്യത്തെ മനസ്സിലാക്കാനും അതിനനുസരിച്ച് പൊരുത്തപ്പെടാനും സമയം ആവശ്യമാണ് എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്, അല്ലാതെ മനുഷ്യരെക്കുറിച്ച് ഞാൻ ഒന്നും പരാമർശിച്ചിട്ടില്ല,’’ ലോറൻസ് വ്യക്തമാക്കി.


Source link

Back to top button