test del 5 copy of del 3

വെള്ളമുണ്ടായിരുന്നു, പക്ഷേ കരുതലില്ല; ഡാം മാനേജ്മെന്റിൽ കെഎസ്ഇബിക്ക് വീഴ്ച, ഇരുട്ടിലാക്കിയ പാളിച്ച


കൊച്ചി ∙ കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധി ഉണ്ടാവാൻ കാരണം ഡാം മാനേജ്മെന്റിലെ വീഴ്ച. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രവിഹിതമായി കിട്ടിയ 1514 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളം സറണ്ടർ ചെയ്തിരുന്നു. ഈ സമയത്തും ജലവൈദ്യുതി ഉൽപാദനം നിർബാധം നടന്നു. 500 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളമെങ്കിലും അപ്പോൾ കരുതിയിരുന്നെങ്കിൽ കൂടുതൽ ഉൽപാദനം നടത്തി ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമായിരുന്നു. ഇത്രയും വെള്ളം ഡാമുകളിൽ എത്തിയിട്ടും അത് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ കെഎസ് ഇബിക്കു വലിയ വീഴ്ചയാണ് പറ്റിയത്. ചെറുഡാമുകൾ മാത്രമേ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിറയുന്നുള്ളു. ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകളിൽ ആവശ്യത്തിനു ജലം സംഭരിക്കാൻ ശേഷിയുണ്ടായിരുന്നു.വൈദ്യുതി ഉപയോഗം 2023–24 : 30,938 (ദശലക്ഷം യൂണിറ്റിൽ) 2024–25 : 31,632 2025–26 : 31,234


Source link

Back to top button