test del 5 copy of del 3
എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്, ആരു ജയിക്കും? ഉത്കണ്ഠയിൽ മുന്നണികൾ

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവരും. ഇതോടെ മുന്നണികളുടെ ഉത്കണ്ഠ പാരമ്യത്തിലെത്തും; വരുംദിവസത്തെ രാഷ്ട്രീയചർച്ചകളും അതിൽ കേന്ദ്രീകരിച്ചാകും.2021ലെ 11 എക്സിറ്റ് പോൾ ഫലങ്ങളിൽ ആറും എൽഡിഎഫിന് അനുകൂലമായിരുന്നു. 84–92, 104–120, 93–111, 72–79, 72–80, 71–77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങൾ. വോട്ടെണ്ണിയപ്പോൾ 99 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 11ൽ ഒരു എക്സിറ്റ് പോളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പമുള്ള മത്സരവും അതിൽ നേരിയ വിജയവുമായിരുന്നു. എൻഡിഎയെ സംബന്ധിച്ച കണക്കുകൂട്ടലുകൾ പക്ഷേ, മിക്കതിലും പിഴച്ചു. നാല് എക്സിറ്റ് പോളുകൾ 0–2 സാധ്യത പ്രവചിച്ചത് ഒഴിച്ചാൽ എൻഡിഎക്ക് ഉറപ്പായും സീറ്റ് ലഭിക്കുമെന്ന സാധ്യതയാണ് മറ്റെല്ലാ എക്സിറ്റ് പോളുകളിലും ഉണ്ടായിരുന്നത്. ഒരു എക്സിറ്റ് പോൾ എൻഡിഎക്ക് 2 മുതൽ 7 വരെ സീറ്റ് പ്രവചിച്ചു. വോട്ടെണ്ണിയപ്പോൾ പക്ഷേ, 2016ൽ തുറന്ന അക്കൗണ്ട് ബിജെപിക്ക് പൂട്ടേണ്ടിവന്നു.കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളോടെ കടന്നുകൂടുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് എൽഡിഎഫ്. ഭേദപ്പെട്ട വിജയം തൊട്ടടുത്തെത്തിയെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏതാനും സീറ്റുകളിൽ ജയിച്ചുവരാൻ കഴിയുമെന്ന് ബിജെപിയും വിശ്വസിക്കുന്നു. മൂന്നു കൂട്ടരും പങ്കുവയ്ക്കുന്ന കണക്കുകളെ എക്സിറ്റ് പോളുകൾ സാധൂകരിക്കുമോ നിരാകരിക്കുമോ എന്ന് ഇന്നറിയാം.
Source link


