LATEST

ടോള്‍ പ്ലാസയിലെ ടോയ്‌ലെറ്റുകള്‍ അടച്ച് പൂട്ടി പഞ്ചായത്ത്; കാരണം ആരോഗ്യത്തിന് ഭീഷണിയായത്


മലപ്പുറം: ജില്ലയിലെ വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ ടോയ്‌ലെറ്റുകള്‍ അടച്ച് പൂട്ടി പഞ്ചായത്ത് അധികൃതര്‍. ടോള്‍ പ്ലാസയിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകിയതായി പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. ആതവനാട് പഞ്ചായത്തിന്റേതാണ് അടച്ച് പൂട്ടല്‍ നടപടി. ടോയ്‌ലെറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറത്തേക്കൊഴുകുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നല്‍കിയ കത്തിന് മറുപടി നല്‍കാത്തിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി. ടോള്‍ പ്ലാസയിലെ സെപ്റ്റിക് ടാങ്കുകള്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചതാണ് മാലിന്യം പുറത്തേക്കൊഴുകാന്‍ കാരണമെന്നാണ് ആക്ഷേപം. നിറഞ്ഞ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് മലിനജലം ഓടകള്‍ വഴി പുറത്തേക്കൊഴുക്കുന്നു എന്നതായിരുന്ന പരാതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പഞ്ചായത്തില്‍ നിന്ന് ടോള്‍ പ്ലാസ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.


Source link

Back to top button