LATEST

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന് സ്‌​കാ​നിം​ഗ് ​റി​പ്പോ​ർ​ട്ടിൽ ​ഗ​ർ​ഭ​പാ​ത്രം,​ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഴവ് അന്വേഷിക്കും


തി​രു​വ​ന​ന്ത​പു​രം​ ​:​ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 24കാരന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവം ആശുപത്രി സൂപ്രണ്ടും പൊലീസും അന്വേഷിക്കും. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിന് ​ഗ​ർ​ഭ​പാ​ത്ര​മു​ണ്ടെ​ന്നാണ് ​സ്‌​കാ​നിം​ഗ് ​റി​പ്പോ​ർ​ട്ടി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി.​യത് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​പ്പോ​ഴാ​ണ് ​റി​പ്പോ​ർ​ട്ടി​ലെ​ ​വി​വ​ര​ങ്ങൾ പു​റ​ത്ത​റി​ഞ്ഞ​ത്.
ക​ഴ​ക്കൂ​ട്ടം​ ​സ്വ​ദേ​ശി​യാ​യ​ ​ഷി​ഹാ​സി​നാ​ണ് ​ദു​ര​നു​ഭ​വം.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​തി​രി​ച്ചെ​ത്തി​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​ധി​കൃ​ത​ർ​ ​ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​യു​വാ​വ് ​പ​രാ​തി​യു​മാ​യി​ ​എ​ത്തി​യ​പ്പോ​ൾ​ ​സ്‌​കാ​നിം​ഗ് ​ന​ട​ത്താ​തെ​ ​പു​തി​യ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​ ​ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​സം​ഭ​വ​ത്തി​ൽ​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ക്കും​ ​പൊ​ലീ​സി​ലും​ ​യു​വാ​വ് ​പ​രാ​തി​ ​ന​ൽ​കിയിരുന്നു. ഇതിലാണ് ഇപ്പോൾ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഫെ​ബ്രു​വ​രി​യി​ലാ​ണ് ​ഷി​ഹാ​സ് ​വ​യ​റു​വേ​ദ​ന​യെ​ ​തു​ട​ർ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​ത്.​ 2500​രൂ​പ​ ​അ​ട​ച്ചാ​ണ് ​സി.​ടി​ ​സ്‌​കാ​ൻ​ ​എ​ടു​ത്ത​ത്.​ ​രോ​ഗം​ ​ഭേ​ദ​മാ​യ​തി​നാ​ൽ​ ​തു​ട​ർ​ ​ചി​കി​ത്സ​യ്ക്ക് ​പോ​യി​ല്ല.​ ​വേ​ദ​ന​ ​വീ​ണ്ടും​ ​വ​ന്ന​പ്പോ​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​റ്റൊ​രു​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യ​പ്പോ​ഴാ​ണ് ​അ​പ​ഹാ​സ്യ​മാ​യ​ ​സ്‌​കാ​നിം​ഗ് ​റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ​ബോ​ദ്ധ്യ​പ്പെ​ട്ട​ത്.​ സ്‌​കാ​നിം​ഗ് ​റി​പ്പോ​ർ​ട്ടി​ലെ​ ​ഗു​രു​ത​ര​ ​പി​ഴ​വ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ധി​കൃ​ത​രെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നാ​ണ് ​ഇ​യാ​ൾ​ ​വീ​ണ്ടും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​കൃ​ത്യ​മാ​യ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് ​പ​രാ​തി.​ ​അ​വി​ടെ​ ​വ​ച്ച് ​വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.​ ​ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​അ​ക​ത്തേ​ക്ക് ​പോ​യി​ 15​മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ​ ​മ​റ്റൊ​രു​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​വ​ന്നെ​ന്നും​ ​ഷി​ഹാ​സ് ​പ​റ​ഞ്ഞു.
സി.​ടി​ ​സ്കാ​നിം​ഗ് ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​ ​പൊ​തു​വാ​യ​ ​ഫോ​ർ​മാ​റ്റ് ​ക​മ്പ്യൂ​ട്ട​റി​ലു​ണ്ട്.​ ​അ​തി​ൽ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ൻ​മാ​ർ​ക്കും​ ​ന​ൽ​കാ​റാ​ണ് ​പ​തി​വ്.​ ​ഷി​ഹാ​സി​ന് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​ചേ​ർ​ത്തെ​ങ്കി​ലും​ ​ഫോ​ർ​മാ​റ്റി​ലു​ള്ള​ ​സ്ത്രീ​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​മാ​റ്റി​യി​ല്ല.​ ​ഇ​ത് ​റേ​ഡി​യോ​ളി​ ​വി​ഭാ​ഗം​ ​ഡോ​ക്ട​ർ​ക്ക് ​സം​ഭ​വി​ച്ച​ ​പി​ഴ​വാ​ണ്.​ ​റി​പ്പോ​ർ​ട്ട് ​പ്രി​ന്റെ​ടു​ത്ത് ​ന​ൽ​കി​യ​ ​ജീ​വ​ന​ക്കാ​രും​ ​ഇ​ക്കാ​ര്യം​ ​ക​ണ്ടെ​ത്തി​യി​ല്ല.


Source link

Back to top button