test del 5 copy of del 3
എസ്എസ്എൽസി ഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22 നും

തിരുവനന്തപുരം ∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 ന്. ഹയർ സെക്കൻഡറി ഫലം മേയ് 22 നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്മെന്റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനം അതിന്റെ ഫലം പ്രസിദ്ധീകരിക്കും.
Source link


