NEWS

സ്വർണവില മുന്നേറ്റ പാതയിൽ; കേരളത്തിൽ ഇന്നും വില കൂടി, കൈവിട്ട നഷ്ടം തിരിച്ചുപിടിക്കാൻ വെമ്പൽ


സ്വർണവില ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് നിരാശ സമ്മാനിച്ചും നിക്ഷേപമായി സ്വർണത്തെ കണ്ടവർക്ക് പ്രതീക്ഷ നൽകിയും വീണ്ടും മേലോട്ട്. ഇന്ന് കേരളത്തിൽ ഗ്രാമിന് രാവിലെ 45 രൂപ ഉയർന്ന് വില 13,665 രൂപയായി. 360 രൂപ ഉയർന്ന് 1,09,320 രൂപയാണ് പവൻവില.യുഎസും ഇറാനും തമ്മിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് പ്രധാന ആവേശം. സമാധാന ഡീൽ ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 84-88 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതോടെ ഡോളർ തളർന്നു. പണപ്പെരുപ്പം കുത്തെന കൂടുമെന്നും പലിശഭാരം ഉയരുമെന്നുമുള്ള പേടികളും മയപ്പെട്ടു.യുഎസ്-ഇറാൻ ഡീൽ സംബന്ധിച്ച തുടർനീക്കങ്ങളിലേക്കാണ് ഇപ്പോൾ വിപണിയുടെ ശ്രദ്ധ. രാജ്യാന്തര വിപണികൾ ഇനി പുനരാരംഭിക്കുന്നത് തിങ്കളാഴ്ചയാണ്. കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 11,290 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമന് 260 രൂപ.


Source link

Back to top button