LATEST NEWS
അമ്മയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി ആദ്യം വിളിച്ചത് സഹോദരിയെ; കീഴടങ്ങാനെത്തിയത് കത്തിയുമായി

കൊളക്കാട് ∙ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയ ബന്ധുക്കളാണു ഗീതമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലിൽ നിർമിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനങ്ങൾക്കായി പിതാവ് തങ്കച്ചൻ പുറത്തായിരുന്നു. തങ്കച്ചൻ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണു സൂചന. പൊലീസ് സ്റ്റേഷനിലെത്തിയത് കത്തിയുമായി ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്നു. എന്നാൽ അവിടെ നിന്ന് മടങ്ങിവന്ന ശേഷം വീണ്ടും പലയിടങ്ങളിൽ ചുറ്റിനടന്നതായാണ് നാട്ടുകാർ പറയുന്നത്.
Source link


