NEWS
നേതൃത്വത്തിൽ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദൻ; തന്നെയും പിണറായിയെയും മാറ്റാം എന്നതു വ്യാമോഹം

തിരുവനന്തപുരം ∙ സിപിഎം നേതൃത്വത്തിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിണറായി വിജയനെയും തന്നെയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം മാത്രമാണെന്നും നടക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ തുറന്നടിച്ചു. സിപിഎം മേഖലാ റിപ്പോർട്ടിങ്ങിൽ സംസാരിക്കുകയായിരുന്നു സെക്രട്ടറി.തന്നെ മാറ്റും, പിണറായിയെ മാറ്റും, സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കും, സംസ്ഥാന കമ്മിറ്റി തന്നെ അഴിച്ചുപണിയും എന്നെല്ലാം ചില പ്രചാരണങ്ങളുണ്ട്. ചിലരൊക്കെ ആ ആവശ്യക്കാരാണ്. താനുറപ്പിച്ചു പറയുന്നു, ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരെയും മാറ്റിയിട്ട് പിന്നെ ആരെ വയ്ക്കാനാണ്? – ഗോവിന്ദൻ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് നേതൃമാറ്റമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായി ഉയർന്നിരുന്നു. ഇതിനെയാണ് സെക്രട്ടറി തള്ളിക്കളഞ്ഞത്.
Source link


