NEWS

‘മിന്നൽ മാജിക്’ ബ്രാൻഡി പഠിച്ചിട്ട് മതിയെന്ന് യുഡിഎഫ് സർക്കാർ; നിർമാണോദ്ഘാടനം നിർവഹിച്ചത് ഇടതുസർക്കാരിന്റെ അവസാന നാളുകളിൽ


പാലക്കാട് ∙ ഇടതുസർക്കാരിന്റെ അവസാന നാളുകളിൽ നിർമാണോദ്ഘാടനം നിർവഹിച്ച ‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠനശേഷം മതിയെന്നു യുഡിഎഫ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. അവ പഠിച്ച് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി അവലോകനം ചെയ്ത ശേഷം മാത്രമേ നിർമാണം ആരംഭിക്കുകയുള്ളുവെന്നു മന്ത്രി എം.ലിജു മനോരമയോടു പറഞ്ഞു.തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് അന്നത്തെ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ച പദ്ധതിയെക്കുറിച്ച് അഴിമതി ആരോപണങ്ങളും മറ്റു പരാതികളും യുഡിഎഫ് സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന സമയത്ത് കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ പോലും പൂർത്തിയായിരുന്നില്ല. മദ്യത്തിന്റെ പേരു തീരുമാനിച്ചതു പോലും വിവാദമായി. യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകളും ചില ആശങ്കകൾ സർക്കാരിനു മുന്നിലെത്തിച്ചിട്ടുണ്ട്.


Source link

Back to top button