LATEST NEWS

‘വേണ്ടിവന്നാൽ അടിപ്പാവാടയും…’: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ രാത്രിയെത്തിയ എസ്ഐ അശ്ലീല പ്രയോഗം നടത്തിയതായി പരാതി


വടകര ∙ രാഷ്ട്രീയ അക്രമക്കേസിലെ പ്രതിയായ യുഡിഎഫ് പ്രവർത്തകനെ അന്വേഷിച്ചു വീട്ടിലെത്തിയ പൊലീസ് അശ്ലീല പ്രയോഗം നടത്തിയതായി പരാതി. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ രാത്രിയെത്തിയ പൊലീസിന്റെ തിരച്ചിൽ ചോദ്യം ചെയ്തതോടെയാണ് എസ്ഐയുടെ അസഭ്യ പ്രയോഗങ്ങളുണ്ടായത്. പ്രതിയെ കണ്ടെത്താ‍ൻ ‘അലമാരയിലും അരിപ്പാത്രവും മാത്രമല്ല വേണ്ടിവന്നാൽ അടിപ്പാവാടയും’ തുറന്നു നോക്കുമെന്നായിരുന്നു പരാമർശം.ഇതിനിടെ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ രാത്രി പൊലീസ് അതിക്രമിച്ചു കയറിയെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇതിനിടെയാണ് എസ്ഐയുടെ അസഭ്യ പ്രയോഗമുണ്ടായത്. ക്ഷുഭിതരായ യുഡിഎഫ് നേതാക്കൾ പൊലീസിനെതിരെ തിരിഞ്ഞതോടെ തിരച്ചിൽ മതിയാക്കി പൊലീസ് മടങ്ങുകയായിരുന്നു.യുഡിഎഫിന്റെ പരാതി അന്വേഷിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.കെ.ഫറാഷ് പറഞ്ഞു. വിവാദ പ്രയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തിൽ പ്രതികരിച്ചില്ല.


Source link

Back to top button