LATEST NEWS

ഒരു ലോഡിനുള്ള പാസ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ ടിപ്പറുകൾ മണ്ണുമായി പോകുന്നു; മണ്ണെടുപ്പും പാടം നികത്തലും വ്യാപകം


മുളന്തുരുത്തി ∙ ഭൂമി സംരക്ഷിക്കണമെന്ന സന്ദേശവുമായി നാടെങ്ങും ഭൗമദിനം ആഘോഷിക്കുമ്പോഴും മേഖലയിൽ അനധികൃത മണ്ണെടുപ്പും പാടം നികത്തലും വ്യാപകമാകുന്നു. മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകളിലാണു വ്യാപകമായി മണ്ണെടുപ്പും നിലംനികത്തലും നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് മറയാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മണ്ണുമാഫിയയുടെ പ്രവർത്തനമെന്നാണ് ആക്ഷേപം.ഒരു ലോഡിനുള്ള പാസ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ ടിപ്പറുകൾ മണ്ണുമായി പോകുന്നുണ്ട്. ആമ്പല്ലൂർ പഞ്ചായത്തിലാണു വ്യാപകമായി നിലംനികത്തൽ നടക്കുന്നതെന്നാണു പരാതി. മുൻ ഭരണസമിതി കർശന നിലപാടെടുത്തതിനെ തുടർന്നു താരതമ്യേന മണ്ണെടുപ്പും പാടം നികത്തലും കുറഞ്ഞ പഞ്ചായത്തായിരുന്നു ആമ്പല്ലൂർ. എന്നാൽ ഭരണം മാറിയതോടെ ആമ്പല്ലൂരും മണ്ണുമാഫിയ പിടിമുറുക്കിയിട്ടുണ്ട്. തീരദേശ റോഡിനോടു ചേർന്നുള്ള പാടങ്ങൾ നികത്താനും നീക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം.


Source link

Back to top button