NEWS

‘മേനകയെ കടന്നുപിടിച്ചു വലിച്ചിഴച്ചു കാട്ടിലേക്കു കൊണ്ടുപോയി, തോട്ടിൽ തലമുക്കി പിടിച്ചു’; വിനോദിന്റെ മൊഴി പുറത്ത്


സീതത്തോട് (പത്തനംതിട്ട) ∙ ഗവി വനമേഖലയിലെ അങ്കണവാടിയിലെ ജീവനക്കാരി മേനകയെ (30) വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ മൂഴിയാർ ആദിവാസി ഉന്നതിയിലെ വിനോദ് കുമാറിന്റെ മൊഴി പുറത്ത്. ഇന്നലെ രാവിലെ ഗവിയിൽ നിന്നു മീനാറിലേക്കു നടന്നു പോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷം കടന്നുപിടിച്ചു വലിച്ചിഴച്ചു കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നെന്നു വിനോദ് പൊലീസിനോടു സമ്മതിച്ചു. തോട്ടിൽ യുവതിയുടെ തലമുക്കിപ്പിടിച്ചു. മരിച്ചു എന്നുറപ്പായതോടെ ഗവി വെയ്റ്റിങ് ഷെഡിനു സമീപം തിരിച്ചെത്തി കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയെയും കൂട്ടി ബസിൽ കയറി കടന്നുകളയുകയായിരുന്നു.ഗവി കെഎഫ്ഡിസി ജീവനക്കാരൻ സുരേഷിന്റെ ഭാര്യയാണ് മേനക. മകൾ: സഞ്ചന. വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പത്തനംതിട്ട പൊലീസിനു കൈമാറി. മൂഴിയാർ എസ്എച്ച്ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദും സ്ഥലത്ത് എത്തി.കൊലപാതകമാണെന്നു ബോധ്യപ്പെട്ടതോടെ യുവതി നടന്നുപോകുമ്പോൾ വഴിയരികിൽ നിന്നിരുന്ന വിനോദ് കുമാറിലേക്കു സംശയം നീണ്ടു. ഇയാൾ പത്തനംതിട്ടയിൽ നിന്നു ഗവി വഴി കുമളിയിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഒരു കുട്ടിയുമായി കയറുന്നതും നാട്ടുകാർ കണ്ടിരുന്നു. തുടർന്നു വള്ളക്കടവ് ചെക്പോസ്റ്റിൽ വിവരം അറിയിച്ചു വിനോദ് കുമാറിനെ പിടികൂടുകയായിരുന്നു.


Source link

Back to top button