LATEST NEWS
മുൻവാതിലിന്റെ പൂട്ടിൽ വൈദ്യുതി കടത്തിവിട്ടുവീട്ടുകാരെ അപായപ്പെടുത്താൻ ശ്രമം; 13കാരന് ഷോക്കേറ്റു

നെയ്യാറ്റിൻകര ∙ വീട്ടുകാരെ അപായപ്പെടുത്താൻ വീടിന്റെ മുൻവാതിലിലെ പൂട്ടിൽ വൈദ്യുതി കടത്തിവിട്ടു; അറിയാതെ ഇതിൽ തൊട്ട പതിമൂന്നുകാരന് ഷോക്കേറ്റു. മഞ്ചവിളാകം ചെമ്മണ്ണുവിള നുളയ്ക്കോണം ഗ്രേസ് വില്ലയിലാണ് നീചമായ അതിക്രമം നടന്നത്. വീട്ടുടമ രമ്യയുടെ മകൻ അലൻ ആർ.സജിക്ക് (13) ആണ് രാവിലെ വാതിൽ തുറന്നു പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.പണി പൂർത്തിയാകാത്ത വീട്ടിൽ ഒരു വർഷം മുൻപാണ് രമ്യയും മക്കളായ അലനും അഭിനും (11) താമസം തുടങ്ങിയത്. ഭർത്താവുമായി 8 വർഷത്തോളമായി അകന്നു കഴിയുകയാണെങ്കിലും നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല.
Source link


