LATEST NEWS
ഹൽവ കിട്ടിയില്ലാ എന്ന് കന്നി വോട്ടർ; സ്പീഡ് പോസ്റ്റിൽ വന്നു സമ്മാനമധുരം

തിരുവല്ല ∙ കന്നിവോട്ട് ചെയ്തപ്പോൾ സമ്മാനമായി ഹൽവ കിട്ടിയില്ല എന്നു പരാതിപ്പെട്ട വോട്ടർക്ക് ഹൽവ സ്പീഡ് പോസ്റ്റിൽ അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കോട്ടയം ബസേലിയസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമ്പ്രം അമിച്ചകരി ചോതിയകടവിൽ എട്ടിൽ ആരോൺ ഫിലിപ്പ് ജേക്കബിനാണ് (19) ഇന്നലെ തപാലിൽ ഇപ്പോഴത്തെ താമസസ്ഥലമായ കോട്ടയം ദേവലോകം അരമന ക്യാംപസിൽ ഹൽവ എത്തിയത്.
Source link


