LATEST NEWS
‘പൊട്ടിത്തെറി, ഒരൊറ്റ മിനിറ്റിൽ ചാരക്കൂന’; ലബനൻ അതിർത്തിയിലെ ‘മുഴുവൻ ഗ്രാമങ്ങളും’ തകർത്ത് ഇസ്രയേൽ

ലബനൻ ∙ ഇറാൻ– ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ലബനനിൽ ആക്രമണം രൂക്ഷമാക്കിയ ഇസ്രയേൽ, തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകർത്തെന്ന് റിപ്പോർട്ട്. വീടുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ശേഷം റിമോർട്ട് കൺട്രോൾ വഴി തകർക്കുകയാണെന്ന് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.ഗാസയിലും റഫയിലും ചെയ്തതു പോലെ ഇസ്രയേലിനു ഭീഷണിയുയർത്തുന്ന മേഖലകളെ പൂർണമായും തകർക്കണമെന്ന പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് സ്ഫോടനങ്ങളെന്ന് ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.
Source link


