NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടു പായസം വീണു; സംഭവം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ

കൊല്ലം ∙ പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വച്ച് വിതരണം ചെയ്യുന്നതിനിടെയാണ് പായസം മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ നിലവിളിയോടെ സീറ്റിൽ നിന്ന് മന്ത്രി ചാടി എഴുന്നേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. ഇതിനിടെ മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് ചിന്നക്കടവ് വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു.
Source link


