LIFESTYLE

ഒരു ഇടവേളയെടുക്കൂ, ഉപഭോക്താക്കളോട് ഇന്‍സ്റ്റാഗ്രാം; എന്താണ് സ്‌ക്രോള്‍ ബ്രേക്ക് ഫീച്ചര്‍

ഒരു ദിവസം എത്ര നേരം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കും? കൃത്യമായി അത് മോണിറ്റര്‍ ചെയ്യാറില്ലെങ്കിലും ഒന്ന് പരിശോധിച്ചാല്‍ സ്വന്തം സ്‌ക്രീന്‍ ടൈം പലരേയും ഞെട്ടിക്കും. ആധുനിക മനുഷ്യന്‍ ഇന്റര്‍നെറ്റിനോടും പ്രത്യേകിച്ച് സമൂഹമാദ്ധ്യമങ്ങളോടും കടുത്ത അഡിക്ഷനുള്ളവരാണ്. ഇന്ന് ഒരു ശരാശരി മനുഷ്യന്റെ ഒരു ദിവസത്തെ സമയത്തില്‍ നല്ലൊരു പങ്കും കൊണ്ട് പോകുന്നത് ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്‌ക്രോള്‍ ചെയ്യുന്നതിനാണ്.

ഇന്‍സ്റ്റാഗ്രാമില്‍ ഏറെനേരം സമയംചെലവഴിച്ചുകഴിയുമ്പോള്‍ പെട്ടെന്ന് സ്‌ക്രോള്‍ചെയ്യാന്‍ കഴിയാതെവരും, ഒപ്പം ‘ടൈം ഫോര്‍ എ സ്‌ക്രോള്‍ ബ്രേക്ക്’ എന്നൊരു മുന്നറിയിപ്പുമുണ്ടാകും. നിങ്ങള്‍ ഒരുപാടുനേരമായി ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ചെറിയ ഒരു ഇടവേളയെങ്കിലും എടുക്കൂ എന്നുമാണ് പോസ് ചിഹ്നത്തിനൊപ്പംവരുന്ന ഈ ഫീച്ചര്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നത്. സാമൂഹികമാധ്യമത്തിന്റെ അമിതോപയോഗം നിയന്ത്രിക്കാന്‍ ഇന്‍സ്റ്റാഗ്രാംതന്നെ മുന്‍കൈയെടുത്തതിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചര്‍.

സമാര്‍ട്ട്‌ഫോണ്‍ ഉപയോഗം അമിതമാകുമ്പോള്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. കണ്ണിനും തലച്ചോറിനും ഇത് വലിയ ആഘാതം തന്നെ സൃഷ്്ടിക്കും. അവയ്ക്ക് വിശ്രമംകൊടുക്കാനും നടുവും കഴുത്തുമൊക്കെ ഒന്ന് ചലിപ്പിച്ച് നേരേയിരിക്കാനുമൊക്കെയാണ് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളോട് പറയുന്നത്. അമിതമായ സ്മാര്‍്ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് ഉപയോഗത്തില്‍ നിന്ന് ആളുകള്‍ ഇടവേളയെടുക്കേണ്ടത് അത്യന്താപേക്ഷികമാണെന്ന മുന്നറിയിപ്പ് കൂടിയാണ് സ്‌ക്രോള്‍ ബ്രേക്ക് ഫീച്ചര്‍.


Source link

Back to top button