LATEST NEWS

അപകടങ്ങൾ കണ്ട് വീതി കൂട്ടാൻ സ്ഥലം വിട്ടുകൊടുത്തിട്ടും കാര്യമില്ല; പുനലൂർ – മൂവാറ്റുപുഴ പാത ഇനിയും ജീവനെടുക്കും


പൊൻകുന്നം ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം- മണിമല റോഡിലെ തെക്കേത്തുകവലയിലെ വളവിൽ അപകടങ്ങൾ പതിവായി. വെള്ളിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ തെക്കേത്തുകവല മംഗലത്ത് പ്രകാശ്, കൃഷിഭവനു സമീപം കാറിടിച്ചു മരിച്ചിരുന്നു. പ്രകാശിനെ ഇടിച്ച കാർ സമീപത്തെ കാത്തിരിപ്പുകേന്ദ്രവും ഇടിച്ചു തകർത്തു. കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരുക്കേറ്റു. അന്നു തന്നെ ഇതിനു സമീപം വൈകിട്ട് കാറുകൾ കൂട്ടിയിടിച്ചും അപകടമുണ്ടായി.കൊടുംവളവ് കുറയ്ക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുകയോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയോ ചെയ്തില്ല. വീതി കൂട്ടാനായി സ്ഥലം പിന്നീട് സമീപവാസി വിട്ടുകൊടുത്തെങ്കിലും പ്രയോജനപ്പെടുത്തിയില്ല. ജംക്‌ഷനിലെ വളവിൽ തന്നെയാണു ചാമംപതാൽ റോഡ് വന്നു ചേരുന്നത്. പൊൻകുന്നം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ ചാമംപതാൽ റോഡിലേക്കു കയറുമ്പോൾ എതിർ ദിശയിൽ ഹൈവേയിൽ നിന്നു വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകട സാധ്യതയേറെയാണ്.


Source link

Back to top button