test del 3

ഹോർമുസ് ലോട്ടറി അടിച്ചത് കേരളത്തിലെ ഈ തുറമുഖത്തിന്; രാജ്യത്ത് മൺസൂൺ പതിവിലും കുറയും


പശ്ചിമേഷ്യയിലെ സംഘർഷം രാജ്യത്ത് പലവിധ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും ലോട്ടറിയടിച്ചത് വിഴിഞ്ഞം തുറമുഖത്തിനാണ്. നൂറോളം കപ്പലുകളാണ് ബർത്ത് ചോദിച്ച് കാത്തുകിടക്കുന്നത്. ഡോ. എം.കെ. റാമിന്റെ അധിക്ഷേപത്തിന് ഇരയാകാത്ത വിദ്യാർഥികൾ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ വിരളമാണെന്ന് മനോരമ ഓൺലൈൻ പ്രതിനിധിയോട് വിദ്യാർഥികൾ വെളിപ്പെടുത്തി. റോഡിൽ അപകടത്തിൽപെട്ട് ചോരവാർന്ന് കിടക്കുന്ന പെൺകുട്ടിയോട് വ്യാപാരി സംഘടനാ നേതാവ് കാട്ടിയ അതിക്രമം കേരളം ഞെട്ടലോടെയാണ് കേട്ടത്. ആ പെൺകുട്ടി തനിക്കു നേരിട്ട അനുഭവം മനോരമ ഓൺലൈനിലൂടെ പുറത്തുപറഞ്ഞിരുന്നു. സംസ്ഥാന തലത്തിൽ ചര്‍ച്ചയായ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം.എല്ലാവരെയും ഏതെങ്കിലും തരത്തിൽ ഡോ. റാം അധിക്ഷേപിച്ചിട്ടുള്ളതായാണ് അറിവെന്ന് ഹൗസ് സർജൻസി ചെയ്യുന്ന വിദ്യാർഥിനി പറഞ്ഞു. പഠനം പൂർത്തിയാക്കി പോകണമെന്ന് കരുതുന്നതിനാൽ വിദ്യാർഥികൾ നിശബ്ദരായിരിക്കും. ഇതിനിടെ റാം നടത്തുന്ന അധിക്ഷേപ പരാമർശങ്ങളുമായി എല്ലാവരും പൊരുത്തപ്പെട്ടുകഴിഞ്ഞു. ഏതെങ്കിലും വിദ്യാർഥിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ മറ്റു വിദ്യാർഥികൾ അത് കേട്ട് ചിരിക്കണം. ചിരിച്ചില്ലെങ്കിൽ അവരും റാമിന്റെ നോട്ടപ്പുള്ളികളാകും. ആരെങ്കിലും നോട്ടപ്പുള്ളിയായാൽ അവരുടെ കാര്യം കഷ്ടമാണ്. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ജയിപ്പിക്കില്ലെന്ന് റാം പറയും. അങ്ങനെ പറഞ്ഞതിനാൽ പ്രാക്ടിക്കൽ പരീക്ഷ എഴുതാത്ത നിരവധി കുട്ടികളുണ്ട്. അതിനാൽ റാമിന്റെ നോട്ടപ്പുള്ളിയാകാതിരിക്കാനാണ് വിദ്യാർഥികൾ ശ്രമിക്കുന്നതെന്നാണ് വിദ്യാർഥികളുടെ വെളിപ്പെടുത്തൽ.ഈ വർഷത്തെ മൺസൂൺ പതിവിലും കുറവായിരിക്കുമെന്ന (92%) ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ആദ്യഘട്ട പ്രവചനം കേരളത്തെ കാര്യമായി ബാധിക്കില്ലെന്ന സൂചന നൽകി വിവിധ കാലാവസ്ഥാ മാതൃകകൾ. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ കാലവർഷ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടാകില്ലെന്നാണു രാജ്യത്തെ തന്നെ പ്രമുഖ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ വിലയിരുത്തൽ. പശ്ചിമഘട്ടത്തോടു ചേർന്നു കിടക്കുന്ന കേരളത്തിലും കർണാടകത്തിലും കാലവർഷത്തിന്റെ ആദ്യഘട്ടം മോശമാകില്ല. കേരളത്തിലെ തീരദേശ ജില്ലകളിലും മഴയുടെ അളവ് കുറയുകയില്ലെന്നു സ്കൈമെറ്റ് എംഡി ജതിൻ സിങ് പറഞ്ഞു.


Source link

Back to top button