test del 4 copy of del 3
പ്രായപൂർത്തിയാകാത്ത 180 പേരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ, പ്രതിയുടെ വീട് ഇടിച്ചുനിരത്തി

മുംബൈ∙ പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. അമരാവതിയിലെ പരാട്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ–19) ആണ് അറസ്റ്റിലായത്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും തുടർന്ന് ഇവരെ മുംബൈയിലും പുണെയിലും എത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ 350ലേറെ വിഡിയോകൾ പൊലീസ് ഇയാളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.അതേസമയം, പ്രതി മുഹമ്മദ് അയാസിന്റെ വീട് അചൽപുർ മുൻസിപ്പൽ കൗൺസിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നേരത്തെ തന്നെ അയാസിന്റെ കുടുംബത്തിന് നോട്ടിസ് നൽകിയിരുന്നുവെന്നുമാണ് മുൻസിപ്പൽ അധികൃതർ നൽകുന്ന വിശദീകരണം.
Source link


