test del 5 copy of del 3

ഫോൺ കോൺടാക്ട് മുതൽ മാന്യത വരെ ‘ഈട്’; ആ 31 കാരിയുടെ ഫോണിൽ 34 ലോൺ ആപ്പുകൾ: കുടുങ്ങുന്നതെങ്ങനെ? | Loan App Trap


കൊച്ചി∙ 2024 ഓഗസ്റ്റിലാണ് പെരുമ്പാവൂർ വേങ്ങൂരുള്ള 31കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തത്. മരണകാരണം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. 34ഓളം ലോൺ ആപ്പുകളാണ് ഇവരുടെ ഫോണിൽ പൊലീസ് കണ്ടെത്തിയത്. ഫോട്ടോ മോർഫ് ചെയ്തയയ്ക്കും, നാണം കെടുത്തും തുടങ്ങി ഫോണില്‍ നിറയെ ഭീഷണി സന്ദേശങ്ങളും. ഇതിന്റെ വേരുകൾ ചികഞ്ഞുപോയ പൊലീസ് കണ്ടെത്തിയത് ഫോൺ ആപ്പുകാരുടെ ഭീഷണിയിൽ ഒരു വായ്പ തീർക്കാൻ‍ മറ്റൊരു വായ്പ എടുത്ത് കുടുങ്ങിപ്പോയ വീട്ടമ്മയുടെ ദയനീയതയായിരുന്നു. അത്യാവശ്യമായി 6500 രൂപ ലോൺ ആപ്പിൽനിന്ന് വായ്പ എടുത്തതായിരുന്നു തുടക്കം. ഇതു കുറെ തിരിച്ചടച്ചു. എന്നാൽ പ്രോസസിങ് തുക, പെനാൽറ്റി തുടങ്ങി ഓരോ കാര്യങ്ങൾ പറഞ്ഞ് സന്ദേശങ്ങളും ഫോണ്‍വിളികളും എത്തിത്തുടങ്ങി. പണമില്ലെന്ന് അറിയിച്ചതോടെ അവർ തന്നെ മറ്റൊരു ആപ്പ് പരിചയപ്പെടുത്തുന്നു. ഇത് തുടർന്നാണ് 34 ആപ്പുകളിലേക്ക് എത്തിയത്.2026ൽ മാത്രം ലോൺ ആപ്പ് മൂലം കേരളത്തിലുണ്ടായ മൂന്നാമത്തെ മരണമാണ് നിതിൻ രാജിന്റേത്. ഇക്കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ 21കാരൻ ആനന്ദ് മോർഫ് ചെയ്ത ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിക്കൊടുവിൽ ആത്മഹത്യ ചെയ്തത്. ഈ വർഷം ജനുവരിയിൽ തന്നെയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ അജീഷ് (37) ഒന്നിലധികം ലോൺ ആപ്പുകളിൽനിന്നുള്ള ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇത്തരത്തിൽ ലോൺ ആപ്പിൽനിന്ന് വായ്പ എടുത്ത് കുടുങ്ങിപ്പോവുകയും എന്നാൽ നാണക്കേട് ഓർത്ത് പുറത്തു പറയാതിരിക്കുകയും ചെയ്യുന്ന ഒട്ടേറെ കേസുകളുണ്ട്. അതേപോലെ പൊലീസിലും പരാതികൾ എത്തുന്നുണ്ട്.ലോൺ ആപ്പുകാരുെട പ്രവർത്തനം സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നു പറയുന്നു സൈബർഡോം ഇൻസ്പെക്ടർ എ.അനന്ത്‍ലാൽ. ‘‘ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ അവർ ചെയ്യുന്ന ഒട്ടനേകം കുറ്റകൃത്യങ്ങളിലെ ഒരു ബ്രാഞ്ച് മാത്രമാണ് ലോൺ ആപ്പുകൾ. ഈ ആപ്പുകളിലൂടെ എത്തുന്ന പണം നിയമപരമായതല്ല. മറ്റു കുറ്റകൃത്യങ്ങളിലൂടെ എത്തുന്ന പണം അവർ ലോൺ ആപ്പുകളിലൂടെ അത് എടുക്കുന്നവരുടെ അക്കൗണ്ടിലേക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ആ കുറ്റകൃത്യം പൊലീസ് പിടികൂടുമ്പോൾ അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാറുണ്ട്. അപ്പോൾ ആ അക്കൗണ്ടുകളിൽനിന്ന് പണമെത്തുന്ന അക്കൗണ്ടുകളും അവിടെ മരവിപ്പിക്കും. ഇത്തരത്തിലൊരു അപകടം കൂടി ഇതിലുണ്ട്’’ – അദ്ദേഹം പറയുന്നു.


Source link

Back to top button