test del 4 copy of del 3

ടിസിഎസിന്റെ നാസിക് ഓഫിസിൽ ലൈംഗിക പീഡനം; മണ്ഡല പുനർനിർണയത്തിനെതിരെ സ്റ്റാലിൻ


ലോക്സഭ മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്‌ഞ ചെയ്തു. ദേശീയ തലത്തിൽ ചര്‍ച്ചയായ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം.ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്‌ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്‍നൈൻ സാമ്രാട്ട് ചൗധരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാക്കളും മറ്റു സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു. ബിഹാറിൽ ആദ്യമായാണു ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാവുന്നത്.ടിസിഎസിന്റെ നാസിക് ഓഫിസിൽ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ പരാതികളിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കി. 6 ടീം ലീഡർമാരെയും വനിതാ ജീവനക്കാരുടെ പരാതി അവഗണിച്ചതിന് വനിതാ എച്ച്ആർ മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു. മുൻ എച്ച്ആർ മാനേജരായ യുവതി ഒളിവിലാണ്. അറസ്റ്റിലായവരെ കമ്പനി സസ്പെൻഡ് ചെയ്തു. ടിസിഎസ് ഉടമകളായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ.ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണിത്.


Source link

Back to top button